ബിയര്‍ പാര്‍ലറില്‍ അക്രമം തടയാന്‍ എത്തിയ പോലീസുകാര്‍ക്ക് മര്‍ദനം

Posted on: October 25, 2016 11:33 am | Last updated: October 25, 2016 at 11:33 am

kerala-police_0മുക്കം: മുക്കത്തെ സ്വകാര്യ ബിയര്‍ വൈന്‍ പാര്‍ലറില്‍ അക്രമം തടയാനെത്തിയ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പരുക്കേറ്റ എ എസ് ഐ സുഗതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഡ്രൈവര്‍ ലതീഷ്, മണി നമ്പൂതിരി എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഞായര്‍ രാത്രി 10.30ഓടെയാണ് സംഭവം. മലയോരം ഗേറ്റ്‌വേ ബിയര്‍ വൈന്‍ പാര്‍ലറില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ അക്രമകാരികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പോലീസിന്റെ ലാത്തി വാങ്ങി പോലീസിനെ തല്ലുന്ന സ്ഥിതിയുമുണ്ടായി. ഒടുവില്‍ നാട്ടുകാര്‍ പിടിച്ചുകെട്ടി പ്രതി സന്തോഷിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം പ്രതിയുടെ ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.