അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: October 24, 2016 9:14 am | Last updated: October 24, 2016 at 11:52 am
SHARE

bsf-jawanശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ മോര്‍ട്ടോര്‍ ക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രിയോടെയാണ് പാക് റൈഞ്ചേഴ്‌സ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. വെടിവെപ്പ് തുടരുകയാണ്. മോര്‍ട്ടോര്‍ ഷെല്ലുകള്‍ അടക്കം ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി നടത്തിയ പാക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here