ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Posted on: October 23, 2016 7:53 pm | Last updated: October 24, 2016 at 10:07 am

imageക്വാന്‍ടെന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.

22ാം മിനുട്ടില്‍ പ്രദീപ് മോറാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 31ാം മിനുട്ടില്‍ പാക്കിസ്ഥാന്‍ മുഹമ്മദ് റിസ് വാനിലൂടെ തിരിച്ചടിച്ചു. വൈകാതെ തന്നെ ഒരു ഗോള്‍ കൂടി നേടി പാക്കിസ്ഥാന്‍ ലീഡ് നേടി. പിന്നീട് രുപീന്ദര്‍ പാല്‍ സിംഗിന്റെ പെനാല്‍റ്റി കിക്ക് ഇന്ത്യയെ സമനിലയില്‍ എത്തിച്ചു. ഒടുവില്‍ രമണ്‍ ദീപിന്റെ കൗണ്ടര്‍ അറ്റാക്ക് വല കുലുക്കിയതോടെ ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കി.