വരുന്നു രണ്ടായിരം രൂപയുടെ നോട്ട്

Posted on: October 22, 2016 11:52 pm | Last updated: October 22, 2016 at 11:52 pm

reserve bankന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് ആയിരം രൂപയുടേതാണ്. അഞ്ഞൂറ്, ആയിരം നോട്ടുകളില്‍ നോട്ടുകളില്‍ വ്യാപകമായി കള്ളനോട്ട് ഇറങ്ങുന്ന സാഹചര്യത്തിലാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്.
പുറത്തിറക്കുന്ന നോട്ടുകളുടെ പ്രിന്റിംഗിന്റെ ആദ്യ ഘട്ടം മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. റിസര്‍വ് ബേങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഇക്കാര്യം കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബേങ്കോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.