ഹ്യൂമിന്റെ ഗോളില്‍ കൊല്‍ക്കത്തക്ക് ജയം

Posted on: October 22, 2016 11:45 pm | Last updated: October 22, 2016 at 11:45 pm

kolkathaകൊല്‍ക്കത്ത: ഐ എസ് എല്‍ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ അപരാജിത കുതിപ്പിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തടയിട്ടു. ഹോംഗ്രൗണ്ട് ആനുകൂല്യം മുതലെടുത്ത അത്‌ലറ്റിക്കോ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍റ്റി ഗോളില്‍ ജയം പിടിച്ചെടുത്തു. ഇതോടെ, ഐ എസ് എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായി മുന്‍ കേരളബ്ലാസ്റ്റേഴ്‌സ് താരമായ ഹ്യൂം.
ഇന്ന് പൂനെയും ചെന്നൈയിന്‍ എഫ് സിയും തമ്മിലാണ് മത്സരം.
അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഡല്‍ഹി ഡൈനമോസ് അഞ്ചാം സ്ഥാനത്തും.
74 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു സെറീനോ ഫൊണ്‍സേക്കയ്ക്ക്ു പുറത്തേക്കു പോകേണ്ടിവന്നതിനാല്‍ കൊല്‍ക്കത്തയ്ക്ക് പത്തുപേരുമായി അവസാന മിനിറ്റുകളില്‍ കളിക്കേണ്ടി വന്നു. എന്നാല്‍ ഈ അവസരം ഡല്‍ഹിക്കു മുതലെടുക്കാനായില്ല.പകരം പെനാല്‍്ട്ടി വഴങ്ങേണ്ടിവന്നു. 78 ാം മിനിറ്റില്‍ കിം കിമ കൊല്‍ക്കത്തയുടെ സമീഗ് ഡ്യൂറ്റിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍ട്ടി ഇയാന്‍ ഹ്യൂം വലയിലെത്തിക്കുകയായിരുന്നു.
രണ്ടു ടീമുകളും മുന്നില്‍ ഒരു സ്‌ട്രൈക്കറിനെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു തന്ത്രം മെനഞ്ഞത്. ഡല്‍ഹിയുടെ മുന്‍ നിരയില്‍ ഗാഡ്‌സെയെ കുന്തമുനയാക്കി മാഴ്‌സിലീഞ്ഞ്യോയും മറ്റു മധ്യനിരക്കാരും അണിനിരന്നു. കൊല്‍ക്കത്ത ബെലന്‍കോസയ്ക്കു പിന്നില്‍ ഇയാന്‍ ഹ്യൂമിനെയും പരീക്ഷിച്ചു.