Connect with us

Kerala

ഫോണും മെയിലും ചോര്‍ത്തുന്നതായി ജേക്കബ് തോമസ്

Published

|

Last Updated

ജേക്കബ് തോമസ്്

ജേക്കബ് തോമസ്്

തിരുവനന്തപുരം: തന്റെ ഇ മെയിലും ഫോണും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കഴിഞ്ഞ ദിവസം അദ്ദേഹം പരാതി നല്‍കി. ചോര്‍ത്തലിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം.

കേരളത്തില്‍ നിലവിലെ ചട്ടമനുസരിച്ച് ഡി.ജി.പിയുടെ അനുമതിയോടെ ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ടെന്നും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരുടെ കേസുകള്‍ അന്വേഷിക്കുന്ന വകുപ്പ് മേധാവിയെന്ന നിലക്ക് തന്റെ ഫോണും മെയിലും ചോര്‍ത്തുന്നത് ഗൗരവമായി കാണണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരാതികിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.