ചരക്കുവാഹന അപകടം: നാല് മാസത്തില്‍ 179 മരണം

Posted on: October 22, 2016 7:18 am | Last updated: October 22, 2016 at 12:20 am

lorryതിരുവനന്തപുരം: ടിപ്പര്‍ മുതലായ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ കഴിഞ്ഞ നാലു മാസത്തിനുളളില്‍ 179 പേര്‍ മരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ എസ് ആര്‍ ടി സിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം തകരാറിലായതുമൂലമുണ്ടായ 12,64,296 രൂപ കെല്‍ട്രോണില്‍ നിന്ന് ഈടാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പ്രതിദിനം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 4500 ലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.