ബഹുഭാര്യത്വം: പന്നിപ്പേറുകളുടെ ചരിത്രവും വര്‍ത്തമാനവും

1961നു ശേഷം സെന്‍സസ് ഭാര്യമാരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യം ഉപേക്ഷിച്ചതോടെ ഈ വിഷയത്തില്‍ ലഭ്യമായ അവലംബം ബോംബെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സ് പുറത്തിറക്കുന്ന നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് ആണ്. സ്ത്രീക്ക് തന്റെ ഭര്‍ത്താവിന് താനല്ലാതെ മറ്റൊരു ഭാര്യ ഉള്ളതായി അറിവുണ്ടാകുക, പുരുഷന്‍ തനിക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ തയ്യാറാകുക എന്നീ കാര്യങ്ങള്‍ സര്‍വെയുടെ ഫലത്തെ ബാധിക്കുന്നതാണ്. ഹിന്ദു കോഡ് ബില്ല് പ്രകാരം ബഹുഭാര്യത്വം നിരോധിക്കപ്പെട്ടതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭാര്യയോ അവരുടെ കുടുംബമോ ഭര്‍ത്താവിന് മറ്റു ഭാര്യമാരുള്ളത് അറിയാനുള്ള സാധ്യത കുറയും. അതോടൊപ്പം ഗവണ്മെന്റ് റെക്കോഡ് കാരണം തനിക്കുണ്ടാവാന്‍ സാധ്യത ഉള്ള ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഓര്‍ത്ത് പുരുഷന്മാര്‍ തങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടെങ്കില്‍ അത് തുറന്ന് പറയാനുള്ള സാധ്യത കുറവാണ്. അതേ സമയം മുസ്‌ലിംകള്‍ക്കിടയില്‍ നിയമപരമായതിനാല്‍ ഈ ഒരു പ്രശ്‌നം ഉയരുന്നില്ല. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ലഭ്യമായ കണക്കുകളെക്കാള്‍ കൂടുതലായിരിക്കും ഹിന്ദുക്കള്‍ക്കിടയിലെ ബഹുഭാര്യത്വം.
Posted on: October 22, 2016 6:14 am | Last updated: October 22, 2016 at 12:16 am

populപണ്ട് തളങ്കരയില്‍ നിന്ന് ദുബായി വരെ ഉരു ഓടിച്ച് പോയ പാര്‍ട്ടിയാണ്. കഴിഞ്ഞ ജനവരിയില്‍ എണ്‍പത്തി ആറായി. ജീവിച്ചിരിക്കുന്ന നാല് ഭാര്യമാരില്‍ കുഞ്ഞീബിയെ മറന്ന് പോയി എന്നല്ലാതെ ഹാജിയുടെ ഓര്‍മശക്തിക്ക് വേറെ ഒരു കുഴപ്പോമില്ല. കലന്തന് നാലല്ല നാല്‍പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നട്ടുകാര്‍ക്കറിയാം
(ബിരിയാണി, സന്തോഷ് എച്ചിക്കാനം)
പന്നി പ്രസവിക്കുന്നത് പോലെ ഓരോ വീട്ടിലും രണ്ടും മൂന്നും ഭാര്യമാരെ വെച്ച് കൊണ്ട് കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് മലപ്പുറത്ത് എന്ന ആര്‍ എസ് എസ് ആചാര്യനായ എന്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വം ആപേക്ഷികമായി കുറവാണ് എന്ന് സമര്‍ഥിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ വസ്തുതാപരമായ പിഴവുകളും ചരിത്രപരമായ നിര്‍മ്മിതിയും പരിശോധിക്കേണ്ടതുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തിനായി പൊതുശത്രുവായി ക്രൂരനും അക്രമിയും ഹിന്ദു സ്ത്രീകളെ വശീകരിച്ച് വഴി പിഴപ്പിക്കുന്നവനും സ്ത്രീലംബടനുമായ’മുസ്‌ലിം പുരുഷനെ നിര്‍മിക്കാനുള്ള ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ് ഈ വിവാദങ്ങളത്രയും എന്നാണ് വസ്തുതകളും ചരിത്രവും പറയുന്നത്.
1974ലെ ഇന്ത്യന്‍ ഗവണ്മെന്റ് സര്‍വെ പ്രകാരം 12 ലക്ഷം മുസ്‌ലിം പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ അത് ഒരു കോടിയാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഏറ്റവും പുതിയ കണക്ക് പ്രകാരം വിവാഹിതരായ 1. 7 ശതമാനം ഹിന്ദു സ്ത്രീകളും 2. 5 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകളും 2.1 ശതമാനം മുസ്‌ലിം സ്ത്രീകളും സ്വന്തം ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു ഭാര്യകുടി ഉണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ബഹുഭാര്യത്വത്തെക്കുറിച്ച് നമുക്ക് ലഭ്യമായ പുതിയ കണക്കുകളെല്ലാം ഹിന്ദു കോഡ് നിലവില്‍ വന്നതിന് ശേഷമുള്ളവയാണ്. 1961നു ശേഷം സെന്‍സസ് ഭാര്യമാരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യം ഉപേക്ഷിച്ചതോടെ ഈ വിഷയത്തില്‍ ലഭ്യമായ അവലംബം ബോംബെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സ് പുറത്തിറക്കുന്ന നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് ആണ്. സര്‍വെയില്‍ സ്ത്രീകളോട് ഭര്‍ത്താവിന് മറ്റു ഭാര്യമാരുണ്ടൊ എന്നും പുരുഷന്മാരോട് നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഭാര്യ മാത്രമാണൊ അതോ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടൊ എന്നുമാണ് ചോദിച്ചത്. ഇവിടെ സ്ത്രീക്ക് തന്റെ ഭര്‍ത്താവിന് താനല്ലാതെ മറ്റൊരു ഭാര്യ ഉള്ളതായി അറിവുണ്ടാകുക, പുരുഷന്‍ തനിക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ തെയ്യാറാകുക എന്നീ കാര്യങ്ങള്‍ സര്‍വെയുടെ ഫലത്തെ ബാധിക്കുന്നതാണ്. ഹിന്ദു കോഡ് ബില്ല് പ്രകാരം ബഹുഭാര്യത്വം നിരോധിക്കപ്പെട്ട തിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭാര്യയോ അവരുടെ കുടുംബമോ ഭര്‍ത്താവിന് മറ്റു ഭാര്യമാരുള്ളത് അറിയാനുള്ള സാധ്യത കുറയുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഗവണ്മെന്റ് റെക്കോഡ് കാരണം തനിക്കുണ്ടാവാന്‍ സാധ്യത ഉള്ള ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഓര്‍ത്ത് പുരുഷന്മാര്‍ തങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടെങ്കില്‍ അത് തുറന്ന് പറയാനുള്ള സാധ്യത കുറവാണ്. അതേ സമയം മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വം നിയമപരമായതിനാല്‍ ഈ ഒരു പ്രശ്‌നം ഉയരുന്നില്ല. ഈ രണ്ട് സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ലഭ്യമായ കണക്കുകളെക്കാള്‍ കൂടുതലായിരിക്കും ഹിന്ദുക്കള്‍ക്കിടയിലെ ബഹുഭാര്യത്വം എന്ന് മനസ്സിലാക്കാം.
മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം എത്രയും പെട്ടെന്ന് നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്ന കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ബഹുഭാര്യത്വം അനുഭവിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പോപുലേഷന്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2011ല്‍ നടന്ന കോണ്‍ഫറന്‍സില്‍ സയ്യിദുന്നിസയും ഗ്രേസ് മണ്ടുവും ചേര്‍ന്ന് അവതരിപ്പിച്ച പഠനത്തിലെ ചില കണ്ടെത്തലുകള്‍ പ്രസക്തമാണ്. നമ്മുടെ സമൂഹത്തില്‍ വ്യാപകമായ പൊതുബോധത്തിന് വിപരീതമായി മുസ്‌ലിം സ്ത്രീകളെ അപേക്ഷിച്ച് ഹിന്ദു സ്ത്രീകളെയാണ് ബഹുഭാര്യത്വം കൂടുതല്‍ മോശമായി ബാധിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക നിയമപ്രകാരം എല്ലാ ഭാര്യമാര്‍ക്കും നിയമപരമായി തുല്യ അവകാശങ്ങളാണ് ഉള്ളത്. അതേ സമയം ഹിന്ദുക്കള്‍ക്ക് രണ്ടാം ഭാര്യക്ക് നിയമപരമായ അവകാശങ്ങള്‍ ലഭ്യമല്ല. ഇവിടെ ഹിന്ദു കോഡ് ബില്ലില്‍ ബഹുഭാര്യത്വം നിരോധിച്ചത് ബഹുഭാര്യത്വം ഇല്ലാതാക്കുന്നതിന് സഹായിച്ചില്ല എന്ന് മാത്രമല്ല, അത് സ്ത്രീക്ക് ഭര്‍ത്താവുമായുള്ള ബന്ധം തന്നെ അവിഹിതമാക്കി മാറ്റുന്നതിലേക്കും രണ്ടാം ഭാര്യക്ക് ഭര്‍ത്താവിന്റെ സ്വത്തിലും മറ്റുമുള്ള അവകാശങ്ങളെ ഇല്ലാതാക്കുന്നതിലേക്കും കുടിയാണ് നയിച്ചത്
ഇനി മുസ്‌ലിംകള്‍ നാല് കെട്ടി നാല്‍പത് പെറ്റ് കൊണ്ടിരിക്കുകയാണ് എന്ന സംഘ്പരിവാറിന്റെ സ്ഥിരം ആരോപണത്തിലേക്ക് വരാം. ബഹുഭാര്യത്വം ജനസംഖ്യാ വര്‍ധനവിന് കാരണമാകുമോ? എന്ത് കൊണ്ട്? ബൊംബെ ഐ ഐ പി എസ്സില്‍ (കിലേൃിമശേീിമഹ കിേെശൗേലേ ളീൃ ജീുൗഹമശേീി ടരശലിരല)െ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം മാഡം ഈ ചോദ്യം ഞങ്ങള്‍ക്കിട്ടുതന്നു. കൂടുതല്‍ ആലോചനകള്‍ക്ക് സമയം കൊടുക്കാതെ ബഹുഭാര്യത്വം ജനസംഖ്യാ വര്‍ധനവിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ ഞാന്‍ അടക്കം എല്ലാവരും യോജിപ്പിലെത്തി. ഭാര്യമാരുടെ എണ്ണത്തിനനുസരിച്ച് കുട്ടികളുടെ എണ്ണവും വര്‍ധിക്കുമെന്നായിരുന്നു ഞങ്ങളുടെ ലളിതയുക്തി. മറുപടിയായി നാല് ആണ്‍ കുട്ടികളെയും നാല് പെണ്‍കുട്ടികളെയും മാഡം മുന്നിലേക്ക് വിളിച്ചു. എന്നിട്ട് രണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചു. 1. ഇവരില്‍ ഓരോ ആണ്‍ കുട്ടിയും ഓരൊ പെണ്‍ കുട്ടിയെ വെച്ച് വിവാഹം ചെയ്യുന്നു. 2. ഒരു ആണ്‍ കുട്ടി നാല് പെണ്‍ കുട്ടികളെയും വിവാഹം ചെയ്യുന്നു. കുട്ടികള്‍ ഉണ്ടാവുന്നതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളെല്ലാം മാറ്റിവെച്ചാല്‍ ഇതില്‍ ഏത് സാഹചര്യത്തില്‍ ആയിരിക്കും ഓരോ പെണ്‍കുട്ടിക്കും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുക എന്ന് തിരിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ പിശക് വ്യക്തമായത്. ഇവിടെ വിവാഹ ‘കമ്പോള’ത്തിലെ ഇണകളുടെ ലഭ്യതയും വിവാഹ ബന്ധത്തില്‍ കുഞ്ഞ് പിറക്കുന്നതിനെ നിയന്ത്രിക്കുന്ന വ്യക്തിപരമായ തീരുമാനങ്ങളും ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ മാറ്റിവെച്ച് പരിശോധിച്ചാല്‍ ബഹുഭാര്യത്വം ജനസംഖ്യ കുറയാനാണ് കാരണമാവുക. ഓരോ സ്ത്രീക്കും ഓരോ പുരുഷന്‍മാരെ വെച്ച് ഉണ്ടാവുന്ന കുട്ടികളുടെ എണ്ണത്തെക്കാള്‍ കുറവായിരിക്കും ഈ നാല് സ്ത്രീകള്‍ക്കും ഒരു പുരുഷന്‍ മാത്രമുണ്ടായാലുള്ള ശരാശരി കുട്ടികളുടെ എണ്ണം. ഇന്ത്യയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കുറവാണ് എന്ന വസ്തുത കൂടി ചേര്‍ത്ത് വായിച്ചാല്‍ ബഹുഭാര്യത്വം ജനസംഖ്യാ വളര്‍ച്ചയില്‍ ആരോപണത്തിന് വിരുദ്ധമായി കുറവാണ് സംഭവിക്കേണ്ടത് എന്ന് മനസ്സിലാക്കാം.
ഒരു പ്രദേശത്തെ ജനസംഖ്യയെ ബഹുഭാര്യത്വം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് പോള്‍ കഹു, ഫാലിലൊ ഫാള്‍, റോളണ്ട് പൊങ്കൊ എന്നീ മൂന്ന് ജനസംഖ്യാ വിദഗ്ധര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒന്നിലധികം ഭാര്യമാരുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ ‘ഫെര്‍ട്ടിലിറ്റി റേറ്റ്’ ആപേക്ഷികമായി കുറവാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ബഹുഭാര്യത്വം സ്ത്രീയുടെ സ്വാഭാവിക പ്രജനന ശേഷി കുറക്കുന്നതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ഒരു കുട്ടിയുടെ ഉത്പാദനത്തെ സ്വാധീനിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളും ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മറ്റു സാഹചര്യങ്ങളും മാറ്റി വെച്ചാല്‍ ഭര്‍ത്താവിന് ഒന്നിലധികം ഭാര്യമാരുമായി സമയം പങ്കുവെക്കാനുള്ളതിനാല്‍ വിവാഹ ബന്ധത്തില്‍ നിലനില്‍ക്കുന്ന ഓരോ സ്ത്രീയുമായി ബന്ധപ്പെടാനുള്ള സമയവും സാഹചര്യവും ബഹുഭാര്യത്വത്തില്‍ കുറവായിരിക്കും. അത് പോലെ മിക്കവാറും സാഹചര്യങ്ങളില്‍ ഒന്നാം ഭാര്യയില്‍ കുട്ടികള്‍ ഉണ്ടാവാതെ വരുമ്പോഴാവും രണ്ടാമതൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത്. ഇതും ശരാശരി വെച്ച് നോക്കുമ്പോള്‍ വിവാഹ ബന്ധത്തില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയും പ്രജനന നിരക്കിനെ കുറക്കും. അതോടൊപ്പം ഒന്നിലധികം ഭാര്യമാരുള്ള പുരുഷന്റെയും സ്ത്രീയുടെയും പ്രായവും കുട്ടികളുടെ എണ്ണത്തെ സ്വാധീനിക്കും. രണ്ടാം വിവാഹങ്ങളില്‍ മിക്ക സമയങ്ങളിലും ഇണകളുടെ പ്രായം വളരെ കുടുതലായിരിക്കും. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രജനന ശേഷിയും കുറഞ്ഞ് വരും.
ബഹുഭാര്യത്വം സ്വന്തമെടുത്ത് പരിശോധനക്ക് വിധേയമാക്കിയാല്‍ അത് ജനസംഖ്യ കുറയുന്നതിലേക്ക് നയിക്കുമെന്ന് കാണാനാകും. അതേ സമയം ഒരു രാജ്യത്തെ ജനസംഖ്യാ നിരക്കിനെ മൊത്തം പരിഗണിച്ചാല്‍ നേരത്തെ പറഞ്ഞ ക്ലാസിലെ ഉദാഹരണത്തിലും തുടര്‍ന്ന് വിശദീകരിച്ച പഠനത്തിലും വിട്ട് പോവുന്ന വൈവാഹിക കമ്പോളത്തിലെ സ്ത്രീ പുരുഷ ലഭ്യതയെ സ്വാധീനിക്കുന്ന സങ്കീര്‍ണമായ ഘടകങ്ങള്‍ കൂടി പരിഗണനക്ക് വിധേയമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് എങ്ങനെ ബഹുഭാര്യത്വം സാധ്യമാവുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഒരിക്കലും വിവാഹം ചെയ്യാത്തവരും വിവാഹബന്ധം പിരിഞ്ഞവരും ഇണകള്‍ മരണപ്പെട്ടവരും ചേര്‍ന്നതാണ് ഒരു പ്രദേശത്തെ വിവാഹ കമ്പോളം എന്ന് പറയുന്നത്. വിവാഹ ബന്ധത്തിനകത്ത് മാത്രം കുട്ടികളുടെ ഉത്പാദനം അംഗീകരിക്കപ്പെടുന്ന നമ്മുടേത് പോലുള്ള സാംസ്‌കാരിക പരിസരത്ത് വിധവകളോ വിവാഹ ബന്ധം പിരിഞ്ഞവരോ ആയ സ്ത്രീകളുടെ പുനര്‍വിവാഹം നടക്കുന്നതിലൂടെ കുട്ടികളുണ്ടാകാന്‍ സാധ്യത ഇല്ലാതിരുന്ന സ്ത്രീകള്‍ക്ക് കൂടി പ്രജനനം സാധ്യമാകുകയും ഇത് മൂലം ജനസംഖ്യയില്‍ വര്‍ധനവിനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും.. അതായത് ബഹുഭാര്യത്വവും ജനസംഖ്യാ വര്‍ധനവും തമ്മിലുള്ള ബന്ധം വിധവകളായ സ്ത്രീകളുടെ (വിവാഹ മോചനം നേടിയവര്‍+ ഭര്‍ത്താവ് മരിച്ചവര്‍) പുനര്‍ വിവാഹവുമായി ബന്ധപ്പെട്ടതാണ് എന്നര്‍ഥം. ഇവിടെയാണ് മുസ്‌ലിം ബഹുഭാര്യത്വം എങ്ങനെ സംഘ് പരിവാര്‍ അജന്‍ഡ ആയി മാറുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത്.
(അവസാനിക്കുന്നില്ല)