മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്‌സലേണക്ക് തകര്‍പ്പന്‍ ജയം

Posted on: October 20, 2016 9:14 am | Last updated: October 20, 2016 at 9:14 am

messiമാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളിനു മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ മികവിലാണ് ബാഴ്‌സയുടെ ജയം. 17,61,69 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഒരു ഗോള്‍ നെയ്മറും(89) നേടി.

messi2മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സയ്ക്കായി 19ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. ഇതോടെ ആക്രമണത്തിനു മൂര്‍ച്ച കൂടിയെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താനായില്ല. രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ സിറ്റിയുടെ ബ്രാവോ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയി. അവസരം മുതലാക്കിയ മെസി 61,69 മിനിറ്റുകളില്‍ ഗോള്‍ നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി. സുവാരസിന്റെ പാസില്‍ നിന്നാണ് മെസി മൂന്നാമത്തെ ഗോള്‍ നേടിയത്. ഇതോടെ സിറ്റി പൂര്‍ണമായും തകര്‍ന്നു. 89ാം മിനിറ്റില്‍ നെയ്മര്‍ ബാഴ്‌സയുടെ നാലാം ഗോളും നേടിയതോടെ സിറ്റിയുടെ പതനം പൂര്‍ത്തിയായി.