ജേക്കബ് തോമസിനെതിരെ അഴിമതി വീരന്‍മാരുടെ ഗൂഢാലോചനയെന്ന് വിഎസ്

Posted on: October 19, 2016 1:30 pm | Last updated: October 19, 2016 at 7:42 pm
SHARE

vsആലപ്പുഴ: ജേക്കബ് തോമസിനെതിരെ നടക്കുന്നത് അഴിമതി വീരന്‍മാരുടെ ഗൂഢാലോചനയാണെന്ന് വിഎസ് അച്യുതാനന്ദന്‍. സിവില്‍ സര്‍വീസിന് തന്നെ അഭിമാനമായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അദ്ദേഹം സ്ഥാനമൊഴിയേണ്ട ഒരു സാചര്യവും ഇപ്പോഴില്ലെന്നും വിഎസ് പറഞ്ഞു.

അഴിമതിക്കാരായ കറുത്ത ശക്തികളാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ അദ്ദേഹത്തിനെതിരെ കുപ്രചരണം അഴിച്ചുവിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ ജേക്കബ് തോമസിനെ ഇവര്‍ അനുവദിക്കില്ല. എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here