Connect with us

National

ഭരണഘടനാ വിലക്ക് നീക്കിയാല്‍ സൗമ്യ കേസില്‍ ഹാജരാകാം: കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടനാപരമായ വിലക്ക് നീക്കിയാല്‍ സൗമ്യ വധക്കേസില്‍ സുപ്രിം കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഭരണഘടനയുടെ 124(7) വകുപ്പനുസരിച്ച് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കോടതിയില്‍ ഹാജരാകുന്നതിന് വിലക്കുണ്ട്. ഈ നിയമം ഒഴിവാക്കുവാന്‍ ജഡ്ജിമാര്‍ തയ്യാറായാല്‍ താന്‍ ഉറപ്പായും കോടതിയില്‍ ഹാജരാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവ് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് കട്ജു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ഹര്‍ജിയായി പരിഗണിച്ച കോടതി അദ്ദേഹത്തോടെ നവംബര്‍ 11ന് നേരിട്ട് ഹാജരായി തെറ്റ് എന്തെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറും സൗമ്യയുടെ മാതാവ് സുമതിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രിം കോടതിയുടെ അസാധാരണ നടപടി.

Latest