ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ചര്‍ച്ചകളും 2019ലെ പൊതു തെരഞ്ഞെടുപ്പു വരെ ബിജെപി നീട്ടിക്കൊണ്ടു പോകുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. മതധ്രുവീകരണം നടത്താനുള്ള തുറപ്പുചീട്ടായാണ് ഏകീകൃത സിവില്‍ കോഡിനെ ബിജെപി നോക്കിക്കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ കൂടുതല്‍ മതധ്രുവീകരണത്തിനു വഴി വയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.