തൊഴിലുടമയുടെ നുജൂം പോയിന്റുകള്‍ മോഷ്ടിച്ച ഇന്ത്യക്കാരന് ജയില്‍ശിക്ഷ

Posted on: October 18, 2016 8:26 pm | Last updated: October 18, 2016 at 8:26 pm
SHARE

ദോഹ: തൊഴിലുടമയുടെ നുജൂം പോയിന്റുകള്‍ മോഷ്ടിച്ചതിന് ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും നാടുകടത്തലിനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ജോലി ചെയ്യുന്ന കമ്പനി മാനേജറുടെ പതിനായിരം ഖത്വര്‍ റിയാല്‍ മൂല്യം വരുന്ന നുജൂം പോയിന്റുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പ്രാദേശിക പത്രം അര്‍റായ റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയില്‍ പത്ത് വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന ഇയാളെ മാനേജര്‍ വിശ്വാസത്തിലെടുത്ത് അക്കൗണ്ട് വിശദാംശങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. അറബി വശമുള്ള ഡ്രൈവര്‍, തൊഴിലുടമയുടെ ഐ ഡി നമ്പര്‍ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പോയിന്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ ഇത് നിഷേധിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here