ന്യൂഡല്‍ഹി: തമിഴ്‌നാടിന് കര്‍ണാടക തുടര്‍ന്നും രണ്ടായിരം ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഇത്രയും ജലം കാവേരി നദിയില്‍ നിന്ന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇരു സംസ്ഥാനങ്ങളും സൗഹൃദപരമായി മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ നാളെയും വാദം തുടരും.