പെരിന്തല്‍മണ്ണയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Posted on: October 18, 2016 1:10 pm | Last updated: October 18, 2016 at 1:10 pm

accident-പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. രാവിലെ പത്തരയോടെ പെരിന്തല്‍മണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.