
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധാനം ചെയ്ത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്.
സഊദ് ബിന്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ ജല്‍വി രാജകുമാരന്‍, ശൈഖ് സുദൈസ്, ശൈഖ് ഖുസൈം തുടങ്ങിയവരും മറ്റു വിവിധ രാഷ്ട്ര, നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.