വാരാണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 മരണം

Posted on: October 15, 2016 6:12 pm | Last updated: October 15, 2016 at 9:56 pm
SHARE

varanasi

വാരാണസി: പുണ്യകേന്ദ്രമായ വാരാണസിയില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ സ്ത്രീകളാണ് കൂടുതല്‍. ആത്മീയ നേതാവായ ജയ് ഗുരുദേവ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ഗംഗക്ക് കുറുകെയുള്ള രാജ്ഘട്ട് പാലം മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. 4000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കാണ് സംഘാടകര്‍ അനുമതി തേടിയത്. അത്രയും പേരെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ അരലക്ഷത്തിലധികം പേര്‍ പരിപാടിക്കെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.