വോട്ടു രേഖപ്പെടുത്തുമ്പോള്‍ ജി. സുധാകരന്‍ നോക്കിയെന്ന കേസില്‍ വി.എസിന്റെ മൊഴി രേഖപ്പെടുത്തി

Posted on: October 15, 2016 2:24 pm | Last updated: October 15, 2016 at 2:24 pm

vs-with-g-sudakaranതിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്‍ വോട്ടു രേഖപ്പെടുത്തുമ്പോള്‍ ജി. സുധാകരന്‍ നോക്കിയെന്ന കേസില്‍ പോലീസ് വി.എസിന്റെ മൊഴി രേഖപ്പെടുത്തി. താന്‍ വോട്ട് ചെയ്യുന്നത് ആരെങ്കിലും നോക്കിയതായി അറിയില്ലെന്ന് വി.എസ്. മൊഴി നല്‍കി. വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍, മകള്‍ എന്നിവരുടെ മൊഴിയും എടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ 63ാംാം നമ്പര്‍ ബൂത്തില്‍ വി.എസ് വോട്ടു ചെയ്യുമ്പോഴാണ് സ്ഥാനാര്‍ത്ഥിയായ ജി. സുധാകരന്‍ നോക്കിയതായി പരാതി വന്നത്. ഇതിനെതിരെ യുഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീണറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.