ചെരിപ്പൂര്‍ കൂട്ടബലാത്സംഗം: ആറ് പ്രതികള്‍ കൂടി പിടിയില്‍

Posted on: October 15, 2016 10:05 am | Last updated: October 15, 2016 at 10:05 am
ചെരിപ്പൂരില്‍ വീട്ടമ്മയായ  യുവതിയെ  ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ പ്രതികള്‍.
ചെരിപ്പൂരില്‍ വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ പ്രതികള്‍.

കൂറ്റനാട്: ചെരിപ്പൂരില്‍ വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് നാസര്‍(30) , ഫൈസല്‍ എന്ന മുത്തു (35),അബ്ബാസ്(27), ഇസ്മായില്‍ എന്ന മുസ്തഫ(28) ,ആബിദ് അലി(24) ,അര്‍ഷാദ് (21), എന്നിവരെ പട്ടാമ്പി സി ഐ പി എസ് സുരേഷും സംഘവും അറസ്റ്റു ചെയ്തു. ഒന്നാം പ്രതി രജീഷ് എന്ന കുട്ടനെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. ഒന്നാം പ്രതി പിടിയിലായതോടെ ഒളിവില്‍ പോയ മറ്റു പ്രതികള്‍ തമിഴ്‌നാട്, മൈസൂര്‍, ബോംബെ എന്നിവിടങ്ങളില്‍ താമസിച്ചു വരികയായിരുന്നു.പട്ടാമ്പി സി ഐ പി എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രത്യേകം സ്‌ക്വാഡ് രൂപവത്ക്കരിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. പോലീസ് വിവിധ സംഘങ്ങളായി ഇവരെ പിന്തുടര്‍ന്നു തമിഴ്‌നാട്ടിലും മറ്റു സ്ഥലങ്ങളിലും എത്തിയതോടെ പ്രതികള്‍ കേരളത്തിലേക്ക് തിരിച്ചു.
പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് സി ഐ പി എസ് സുരേഷും സംഘവും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്.