രാജിവെച്ചത് പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരാതിരിക്കാനെന്ന് ജയരാജന്‍

Posted on: October 14, 2016 7:02 pm | Last updated: October 15, 2016 at 9:29 am

jayarajanതിരുവനന്തപുരം: പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും യശസ്സിന് കളങ്കം വരാതിരിക്കാനാണ് രാജിവെച്ചതെന്ന് ഇപി ജയരാജന്‍. വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പ് അടക്കി ഭരിച്ചിരുന്ന മാഫിയകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യുവാനും മാറ്റി നിയമിക്കാനുമെടുത്ത തീരുമാനങ്ങള്‍ അത്തരക്കാരെ അസ്വസ്ഥരാക്കി. ഈ സാഹചര്യത്തിലാണ് പുതിയ വിവാദങ്ങളുണ്ടായതെന്നും ജയരാജന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്താകുറിപ്പിന്റെ പൂര്‍ണ രൂപം: