മുംബൈയില്‍ കെട്ടിടം തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചു

Posted on: October 13, 2016 9:43 pm | Last updated: October 13, 2016 at 9:43 pm

mumbai_building_co_3043226fമുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചു. ഈസ്റ്റ് ബാന്ദ്രയില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ആയിഷ അക്ബര്‍ ഖാന്‍ (12), അലി നാസര്‍ അഹമ്മദ് ഖാന്‍ (3), ഒസാമ നിസാര്‍ ഖാന്‍ (14), അഫീഫ സദാബ് (ഒന്ന്) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് ഫയര്‍ എഞ്ചിനുകളും രണ്ട് ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്.