Connect with us

Malappuram

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍പ്പെട്ട യുവാവിനെ ലൈഫ്്ഗാര്‍ഡ് രക്ഷപ്പെടുത്തി

Published

|

Last Updated

രക്ഷപ്പെടുത്തിയ  സുഹൈല്‍

രക്ഷപ്പെടുത്തിയ
സുഹൈല്‍

നിലമ്പൂര്‍: ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍പ്പെട്ട യുവാവിനെ ലൈഫ്്ഗാര്‍ഡ് രക്ഷപ്പെടുത്തി. ജില്ലയിലെ പ്രധാന ജലം ടൂറിസം കേന്ദ്രമായ ആഢ്യന്‍പാറ കാണാനെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ലൈഫ്ഗാര്‍ഡ് വെള്ളത്തിലേക്ക് എടുത്തുചാടി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. താനൂര്‍ സ്വദേശി മുഹമ്മദ് നമീര്‍(24) ആണ് ബുധനാഴ്ച മൂന്നരയോടെ അപകടത്തില്‍പെട്ടത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു നമീര്‍ ആഢ്യന്‍പാറയില്‍ എത്തിയത്. നീന്തല്‍ വശമില്ലാത്ത നമീര്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയും പിന്നീട് പൊങ്ങാതെ വരികയും ചെയ്തതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി ടി പി സിയുടെ ലൈഫ് ഗാര്‍ഡ് ആയ അരീക്കോട് ഓത്തുപള്ളിപ്പറമ്പില്‍ സുഹൈല്‍ അവസരോചിതമായി ഇടപെട്ടതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.
കഴിഞ്ഞ ജൂണില്‍ കുളിക്കാനെത്തിയ അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടപ്പോഴും ജീവന്‍ പണയം വെച്ച് സുഹൈല്‍ അവരെ രക്ഷപ്പെടുത്തിയിരുന്നു. ആഢ്യന്‍പാറയില്‍ എത്തുന്നവര്‍ ലൈഫ് ഗാര്‍ഡുമാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതും പാറയുടെ വഴുവഴുപ്പുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. അടുപ്പിച്ചെത്തിയ ഒഴിവു ദിവസങ്ങളെ തുടര്‍ന്ന് ആയിരത്തിലേറെ പേരാണ് പ്രതിദിനം ഇവിടെയെത്തുന്നത്.

Latest