ഡോ.ആര്‍ കെ മുഹമ്മദ് അശ്‌റഫിനെ ആദരിച്ചു

Posted on: October 12, 2016 11:09 pm | Last updated: October 12, 2016 at 11:09 pm

unnamedപേരാമ്പ്ര: ചാലിക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ കേന്ദ്രമായ ദയ മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സേവനം നടത്തി വരുന്ന ഡോ.ആര്‍ കെ മുഹമ്മദ് അശ്‌റഫിന് നാട്ടുകാരുടെ ആദരം. ചാലിക്കരയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഡോക്ടറെ ആദരിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരികയും ചികില്‍സാ ചെലവ് നിത്യേനയെന്നോണം കൂടി വരികയും ചെയ്യുന്ന ഇക്കാലത്ത് ഡോ: അശ്‌റഫിനെ പോലെയുള്ളവരുടെ സേവനം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. എസ്. കെ. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്തംഗം വി.എം.മനോജ്, കെ.എസ്.മൗലവി, സി. ബാലന്‍, ടി.കെ. ഇബ്‌റാഹിം, പി.എം. പ്രകാശന്‍, പി.കെ.ഇബ്‌റാഹിം, വരട്ടടി സത്യന്‍, കെ.പി.ആലിക്കുട്ടി, ഇബ്രാഹിം പുനത്തില്‍, സി.അബ്ദുറഹ്മാന്‍, സംസാരിച്ചു. ചടങ്ങില്‍ ഡോ.അഫ്‌സിന, ഡോ. സി. ഷഹ്ദ, ഡോ.എസ്.അഞ്ജന എന്നിവരെയും ആദരിച്ചു തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഡോ.സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു.കെ.എം.സുബൈര്‍, കെ.എം.ശാനവാസ് സംബന്ധിച്ചു.