ഐ ഐ എഫ് മിന സമ്മേളനം; മലാല യൂസുഫ് സായി മുഖ്യ പ്രഭാഷക

Posted on: October 12, 2016 10:16 pm | Last updated: October 12, 2016 at 10:16 pm

MALALA NEWഷാര്‍ജ: ഷാര്‍ജയില്‍ നടക്കുന്ന രണ്ടാമത് ഐ ഐ എഫ് മിന സമ്മേളനത്തില്‍ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി മുഖ്യപ്രഭാഷക. അറബ് മേഖലയിലെ വനിതകളുടേയും പെണ്‍കുട്ടികളുടേയും നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ബിഗ് ഹെര്‍ട് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ മാസം 19, 20 തിയതികളില്‍ ഐക്യരാഷ്ട്ര സഭയുടെ ജെന്റര്‍ ഇക്വാലിറ്റി ആന്‍ഡ് ദ എംപവര്‍മെന്റ് ഓഫ് വുമണുമായി ചേര്‍ന്നാണ് സമ്മേളനം. നമ ചെയര്‍പേഴ്‌സണും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം. സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.