ബന്ധുനിയമനം: തിരുത്തല്‍ നടപടിയുണ്ടാവുമെന്ന് യെച്ചൂരി

Posted on: October 12, 2016 12:09 pm | Last updated: October 12, 2016 at 3:25 pm

seetharam yechuryന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ തിരുത്തല്‍ നടപടികളുണ്ടാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. നിയമനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരായും നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗമായ എംസി ജോസഫൈന്‍ ഇതിനെതിരെ കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.

പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും ജോസഫൈന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.