അശ്ലീല പരാമര്‍ശത്തില്‍ വീണ്ടും മാപ്പ് പറഞ്ഞ് ട്രംപ്; രണ്ടാം സംവാദത്തിലും ഹിലരിക്ക് മുന്നേറ്റം

Posted on: October 10, 2016 10:48 am | Last updated: October 11, 2016 at 12:34 pm

trump-and-hilariസെന്റ് ലൂയി( മിസൗറി): യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ രണ്ടാം സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് മുന്നേറ്റം. ട്രംപ് സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന വിവാദ വീഡിയോ ആണ് സംവാദത്തില്‍ പ്രധാന ചര്‍ച്ചയായത്. അശ്ലീല പരാമര്‍ശത്തില്‍ ട്രംപ് വീണ്ടും മാപ്പ് പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ്, ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ചു.

അതേസമയം ട്രംപിന്റെ വീഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലരി ആരോപിച്ചു. ഹിലരിയുടെ ഇമെയില്‍ വിവാദം ഓര്‍മിപ്പിച്ച് തിരിച്ചടിച്ച ട്രംപ് താന്‍ അധികാരത്തിലെത്തിയാല്‍ അവര്‍ ജയിലില്‍ പോകുമെന്ന് പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെക്കുമെന്നും ഹിലരി ദേശീയ സുരക്ഷയാണ് അപകടത്തിലാക്കിയതെന്നും ട്രംപ് വ്യക്തമാക്കി.