ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ മൂന്ന് ഭീകരര്‍ അടങ്ങിയ സംഘം സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റുമുട്ടലും റെയ്ഡും തുടരുകയാണ്.
ശ്രീനഗറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ദേശീയപാതക്ക് സമീപമാണ് ഭീകരര്‍ തമ്പടിച്ച സര്‍ക്കാര്‍ കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരിയില്‍ ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് കമാന്‍ഡോകളും ഒരു സാധാരണക്കാരനും മൂന്ന് ഭീകരരുമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.