Connect with us

Kerala

ബന്ധു നിയമന വിവാദം: വിശദീകരണ പോസ്റ്റ് പികെ ശ്രീമതി എംപി പിന്‍വലിച്ചു

Published

|

Last Updated

കണ്ണൂര്‍: 2006ല്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യയെ നിയമിച്ചത് പാര്‍ട്ടി അറിവോടെയായിരുന്നു എന്ന് പികെ ശ്രീമതി എംപി. തന്റെ ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ടീച്ചര്‍ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇത് എഫ്ബി പേജില്‍ നിന്ന് നീക്കം ചെയ്തു.

മന്ത്രി ഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാമെന്ന പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചിരുന്നു. അതനുസരിച്ചാണ് മകന്റെ ഭാര്യയെ നിയമിച്ചതെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളായവരെയെല്ലാം അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരേയും അപ്‌ഗ്രേഡ് ചെയ്തു.

നിയമനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശമനുസരിച്ച് രാജിവെക്കുകയായിരുന്നു. പാര്‍ട്ടിയുടെ നന്‍മ ആലോചിച്ചാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും ശ്രീമതി പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

---- facebook comment plugin here -----

Latest