തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ പരാതിയില്‍ മന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് പ്രാരംഭ നടപടികള്‍ തുടങ്ങി. പരാതിയില്‍ കേസെടുക്കണമോ എന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുമായി ചര്‍ച്ച നടത്തിയ വിജിലന്‍സ് ഡയരക്ടര്‍ തോമസ് ജേക്കബ് മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.
ഇപി ജയരാജന്‍ താന്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളില്‍ തന്റെ ബന്ധുക്കളെ നിയമിച്ചതായുള്ള പരാതി സര്‍ക്കാറും പാര്‍ട്ടിയും ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തില്‍ ജയരാജനെ തള്ളിപ്പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.