ഭോപ്പാല്‍: സ്വന്തമായി കക്കൂസില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്പളമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍. മധ്യപ്രദേശിലെ ഷഹ്‌ദോല്‍ ജില്ലാ കളക്ടര്‍ മുകേഷ് കുമാര്‍ ശുക്ലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി വീട്ടില്‍ കക്കൂസ് നിര്‍മിക്കണമെന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കളക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
വീട്ടില്‍ ശൗചാലയമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കിയാല്‍ മാത്രമേ നവംബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളൂ. അതത് വകുപ്പ് മേധാവികളാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ശൗചാലയം നിര്‍മിച്ചാല്‍ മാത്രം പോര, വീട്ടിലെ അംഗങ്ങളെല്ലാം അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ ജീവനക്കാരോട് നിര്‍ദേശിച്ചു.