കമ്പമല തേയില തോട്ടം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

Posted on: October 8, 2016 12:13 pm | Last updated: October 8, 2016 at 12:13 pm
SHARE
കമ്പമല തേയില തോട്ടം വയനാട് ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കുന്നു
കമ്പമല തേയില തോട്ടം വയനാട് ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കുന്നു

മാനന്തവാടി: ശ്രീലങ്കന്‍ വംശജരെ പുനരധിവസിപ്പിച്ച കേരള വനം വികസന കോര്‍പ്പറേഷന്റ് കീഴിലുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പ മലതേയില തോട്ടം ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി സന്ദര്‍ശിച്ചു. തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യത്തെ കുറിച്ച് സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടിന്റ് അടിസ്ഥാനത്തിലായിരുന്നു കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം.
പാടികളുടെ അതീ ദയനീയവസ്ഥകളക്ടര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. പത്ത് അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ ഒറ്റമുറിയില്‍ താമസിക്കേണ്ട ദുരവസ്ഥയും, പ്രാഥമിക അഗ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ് പോലുമില്ലാത്ത അവസ്ഥയുമെല്ലാം തൊഴിലാളികള്‍ കളക്ടറുടെ മുമ്പാകെ അവതരിപ്പിച്ചു. റേഷന്‍ കാര്‍ഡ് എ പി എല്‍ ആയവര്‍, സ്ഥിരമായി തൊഴില്‍ ഇല്ലാത്തവര്‍, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ എന്നിവരും പരാതികളുമായി എത്തിയിരുന്നു. എസ്‌റ്റേറ്ററ്റിലെക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തതും, അങ്കന്‍വാടി, ഡിസ്‌പെന്‍സറി എന്നീ പൊതു ആവശ്യങ്ങളും തൊഴിലാളികള്‍ ബോധിപ്പിച്ചു.1981 ലാണ് ശ്രീലങ്കന്‍ വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്.അന്ന് മുതല്‍ നരകതുല്ല്യമായ ജീവിതമാണ് തൊഴിലാളികളുടെത്.തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പ്രദേശവാസികള്‍ക്ക് ജോലി നല്‍കാനും പാടികള്‍ പുനര്‍നിര്‍മ്മിക്കാനും കക്കൂസ് നിര്‍മ്മിക്കാനും ആവശ്യമായത് പഞ്ചായത്തിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വനം വകുപ്പ് സ്ഥലം വിട്ട് നല്‍കിയാല്‍ അങ്കന്‍വാടി, ഡിസ്‌പെന്‍സറി എന്നിവ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അടിയന്തിരമായി സര്‍ക്കാറിന്റ് ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. സബ്ബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, മാനന്തവാടി തഹസില്‍ദാര്‍ ഇ.പി.മേഴ്‌സി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഷൈമ മുരളീധരന്‍, ഡി എം ഒ ഡോ.ആശാദേവി, ടി എ യു കെ കൃഷ്ണന്‍, എസ് എം, എസ് ഡി. വൈ എസ് പി അശോക് കുമാര്‍, ബേഗുര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, ഡി.എസ്.ഒ.തങ്കച്ചന്‍, ഐ സി ഡി എസ് ഓഫീസര്‍ രാജശ്രീ,ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കെ എഫ് ഡി സി ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടറൊടൊപ്പമുണ്ടായിരുന്നു.
അതേസമയം തങ്ങളുടെ ദുരിതം കണ്ടറിയുന്നതിനായി ഉദ്യോഗസ്ഥര്‍ തോട്ടം സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കി പോകുന്നതല്ലാതെ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാകാറില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here