Connect with us

Gulf

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍; കര്‍ശന നടപടി

Published

|

Last Updated

ദുബൈ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.
ജീവന് വിലകല്‍പിക്കാത്തവരാണ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നു ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
ഈ വര്‍ഷം ആറുമാസം പിന്നിട്ടപ്പോഴേക്കും 30,000ത്തിലധികം പേര്‍ക്ക് പിഴ ചുമത്തി.
ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമായവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ മൊബൈല്‍ ചാറ്റിംഗ് ടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി.

Latest