ചൈന ഓപ്പണ്‍: ബ്രിട്ടന്റെ ആന്‍ഡി മുറെ സെമിയില്‍

Posted on: October 7, 2016 6:10 pm | Last updated: October 7, 2016 at 6:24 pm

_91561346_murray_gettyബെയ്ജിംഗ്: ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ ചൈന ഓപ്പണ്‍ സെമിയില്‍ കടന്നു. നാട്ടുകാരനായ കൈല്‍ എഡ്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെ സ്വന്തമാക്കിയ മുറെ രണ്ടാം സെറ്റ് അനായാസം നേടി. സ്‌കോര്‍: 7-6 (11-9), 6-2. സെമിയില്‍ മുറെ സ്‌പെയിന്‍ താരം ഡേവിഡ് ഫെറയെ നേരിടും.