National
ഇന്ത്യാ - പാക് അതിര്‍ത്തി 2018ഓടെ പൂര്‍ണമായും അടക്കും: രാജ്‌നാഥ് സിംഗ്


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജയ്‌സാല്‍മീറില്‍ എത്തിയപ്പോള്‍
ജെയ്‌സാല്‍മെര്‍: 2018ഓടെ ഇന്ത്യാ-പാക് അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ജമ്മുകാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആഭ്യന്തര മന്ത്രിമാരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റം തടയുന്നതിനാണ് അതിര്‍ത്തി അടക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇസ്‌റാഈല്‍ മാതൃകയില്‍ മതിലകെട്ടി അതിര്‍ത്തി അടയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ജമ്മു കാശ്മീര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കുക പ്രയാസകരമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.