സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവലിന്

Posted on: October 7, 2016 2:36 pm | Last updated: October 7, 2016 at 6:42 pm

juan-manuel-santosവാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന്. അര നൂറ്റാണ്ട് നീണ്ട ആഭ്യന്തര കലാപം അവസാനിപ്പിച്ചത് കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലാപത്തില്‍ 2,60,000 പേരാണ് കൊല്ലപ്പെട്ടത്. അറുപത് ലക്ഷം പേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. അര നൂറ്റാണ്ട് നീണ്ട യുദ്ധത്തിന് അന്ത്യം കുറി്ച്ച കൊളംബിയന്‍ സര്‍ക്കാറും വിമത സായുധ വിപ്ലവ ഗ്രൂപ്പായ ഫാര്‍ക്കും തമ്മില്‍ കഴിഞ്ഞ മാസം കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന ഹിത പരിശോധനയില്‍ ഈ കരാര്‍ തള്ളപ്പെട്ടു.