ജയലളിതയെ ചികിത്സിക്കാന്‍ എയിംസ് സംഘം; ആശുപത്രി വാസം നീളും

Posted on: October 6, 2016 8:39 pm | Last updated: October 6, 2016 at 8:39 pm

JAYALALITHAചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ സംഘം എത്തി. സംഘം നാളെ വരെ ജയലളിതയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുമെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജലലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വസനസഹായികള്‍ എടുത്തുമാറ്റിയിട്ടില്ല. മറ്റു മരുന്നുകളും തുടരുകയാണ്. ആശുപത്രി വാസം നീളുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ജയലളിതയെ പരിശോധിക്കാന്‍ ഇന്ന് വീണ്ടും അപ്പോളോയില്‍ എത്തി. കഴിഞ്ഞ മാസം 30നും ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലി ജയലളിതയെ പരിശോധിച്ചിരുന്നു.