കരാറില്‍ ഏര്‍പ്പെടാത്ത കോളേജുകളിലെ ഫീസ് വര്‍ധന കോടതിയില്‍ ചോദ്യം ചെയ്യും: മുഖ്യമന്ത്രി

Posted on: October 6, 2016 12:56 pm | Last updated: October 6, 2016 at 12:56 pm

pinarayiകോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്.

പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നതെന്ന് പിണായി ചോദിച്ചു. രണ്ടര ലക്ഷം ഫീസ് വാങ്ങുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ 10 ലക്ഷം ഫീസ് വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ അനുമതി നേടിയതിനെ കുറിച്ച് മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ALSO READ  'തോൽക്കുന്നതു വരെ പഠിപ്പിക്കണം'; അധ്യാപക ശ്രേഷ്ഠരെ ഓർത്ത് മുഖ്യമന്ത്രി