ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു

Posted on: October 6, 2016 8:53 am | Last updated: October 6, 2016 at 12:44 pm
SHARE

gsat-18കയെനി: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയാന്‍-അഞ്ച് റോക്കറ്റിന്റെ സഹായത്തോടെയാണ് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.

ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ്-18. 3404 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ മൊത്തംഭാരം. ഇന്ത്യന്‍ വിക്ഷേപണവാഹനമായ പിഎസ്എല്‍വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.

നേരത്തെ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം കനത്ത കാറ്റ് മൂലം ഒരു ദിവസം നീട്ടിവെക്കുകയായിരുന്നു. 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ്-18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിംഗ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here