കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് ഭീകരരെ വധിച്ചു

Posted on: October 6, 2016 8:45 am | Last updated: October 6, 2016 at 2:09 pm
SHARE

indian-army

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈന്യത്തില്‍ ആര്‍ക്കും പരിക്കില്ല.

പിന്‍വാങ്ങിയ ഭീകരര്‍ രാവിലെ ആറരയോടെ വീണ്ടും വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരര്‍ക്കായി സൈന്യം തിരിച്ചില്‍ നടത്തുമ്പോഴായിരുന്നു ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. ഈ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

അടുത്തിടെ സൈനിക ക്യാമ്പിന് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇത്. മൂന്ന് ദിവസം മുമ്പ് ബാരാമുള്ള ജില്ലയിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 18ന് ഉറിയിലെ സൈനിക ക്യാമ്പിന് നേരെ ആക്രമണത്തില്‍ 18 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.