മറ്റെരാസിയെ വീഴ്ത്താന്‍ സംബ്രോട്ട ഇറ്റാലിയന്‍ യുദ്ധം

Posted on: October 6, 2016 5:20 am | Last updated: October 6, 2016 at 12:21 am

mtterazziചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇറ്റാലിയന്‍ പരിശീലകരുടെ പോരാട്ടം. ഇറ്റലിയുടെ ലോകകപ്പ് ടീമില്‍ ഒരുമിച്ചു കളിച്ച മാര്‍കോ മറ്റെരാസിയും ജിയാന്‍ലൂക സംബ്രോട്ടയുമാണ് ഐ എസ് എല്ലില്‍ ആവേശമുയര്‍ത്താന്‍ നേര്‍ക്കുനേര്‍ വരുന്നത്. ചെന്നൈയിന്‍ എഫ് സിയുടെ പരിശീലകന്റെ റോളില്‍ മറ്റെരാസി കഴിഞ്ഞ സീസണുകളില്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളെയും ഫുട്‌ബോളിനെയും അടുത്തറിഞ്ഞതിന്റെ ബലത്തില്‍ മറ്റെരാസി കഴിഞ്ഞ തവണ ചെന്നൈയിന്‍ എഫ് സിയെ ചാമ്പ്യന്‍മാരാക്കി. കിരീടം നിലനിര്‍ത്താനുള്ള പടയൊരുക്കമാണ് മറ്റെരാസി നടത്തുന്നത്. അതിന്റെ വ്യക്തമായ സൂചന അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തക്കെതിരെ ആദ്യ കളിയില്‍ നല്‍കുകയും ചെയ്തു. നാല് ഗോളുകള്‍ പിറന്ന ആവേശക്കളി 2-2 സമനില. സീസണിലെ മികച്ച മത്സരമായി അത് മാറുകയും ചെയ്തു. ഡല്‍ഹി ഡൈനമോസിന്റെ പരിശീലകന്‍ ജിയാന്‍ലൂക സംബ്രോട്ടയുടെ കോച്ചിംഗ് വൈദഗ്ധ്യം അറിയാനിരിക്കുന്നതേയുള്ളൂ. മറ്റെരാസിയെ പോലെ ഇറ്റലിയുടെ പ്രതിരോധഭടനാണ് സംബ്രോട്ട. അറ്റാക്കിംഗിനും ഡിഫന്‍സിനും തുല്യപ്രാധാന്യം നല്‍കുന്ന മറ്റെരാസിയുടെ ശൈലി തന്നെയാകും സംബ്രോട്ടയും പയറ്റുക. സെമിഫൈനലാണ് ലക്ഷ്യമെന്ന് മുന്‍ യുവെന്റസ് താരം വെളിപ്പെടുത്തുന്നു. പരിശീലകന്‍ എന്ന നിലയില്‍ സംബ്രോട്ടയുടെ പരിചയസമ്പത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എഫ് സി ചിയാസോയെ കളി പഠിപ്പിച്ചതാണ്. യൂറോപ്പിലെ മികച്ച ലീഗുകളായ ഇറ്റാലിയന്‍ സീരി എ, സ്പാനിഷ് ലാ ലിഗ ക്ലബ്ബുകളില്‍ ഏറെക്കാലം കളിച്ചതാണ് വലിയ പരിചയ സമ്പത്ത്.
ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനമോസിന് ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. സെമിയാണ് ലക്ഷ്യമെങ്കിലും ഓരോ മത്സരത്തിനും അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് സംബ്രോട്ട. മികച്ച യുവനിര ഡല്‍ഹിക്കുണ്ട്. തന്റെ കോച്ചിംഗ് പദ്ധതികള്‍ക്കനുസൃതമായ താരബലം ഡല്‍ഹി ഡൈനമോസിനുണ്ട്. 2006 ഫിഫ ലോകകപ്പ് കിരീടം നേടിയ ഇറ്റലിയുടെ പ്രതിരോധ നിരയിലെ ശക്തരായിരുന്നു സംബ്രോട്ടയും മറ്റെരാസിയും. ലോകകപ്പ് നേടുക എന്നത് ഓരോ താരത്തിന്റെയും സ്വപ്നമാണ്. ചെറുപ്പം തൊട്ടേ അത് മനസിലുണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പ് ആ സ്വപ്നം പൂവണിഞ്ഞു. തീര്‍ച്ചയായും കരിയറില്‍ ഭാഗ്യവാനാണ് – സംബ്രോട്ട പറഞ്ഞു. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ യുവെന്റസിന്റെ ഇതിഹാസ താരമാണ് സംബ്രോട്ട. ഇരുനൂറിലേറെ മത്സരങ്ങള്‍ യുവെന്റസില്‍ കളിച്ചു. സ്‌പെയ്‌നില്‍ എഫ് സി ബാഴ്‌സലോണയില്‍ രണ്ട് സീസണ്‍ കളിച്ചു. അതിന് ശേഷം ഇറ്റലിയില്‍ എ സി മിലാനിലേക്ക് ചേക്കേറി.
ഏത് ക്ലബ്ബില്‍ കളിച്ചപ്പോഴാണ് സംതൃപ്തി തോന്നിയതെന്ന ചോദ്യം അനാവശ്യമെന്നാണ് സംബ്രോട്ടയുടെ വാദം. എല്ലായിടത്തും ഫുട്‌ബോളാണ്, അതുകൊണ്ട് പ്രത്യേകിച്ച് ഇഷ്ട ക്ലബ്ബ് എന്നൊന്നില്ല. യുവെന്റസ്, ബാഴ്‌സലോണ, മിലാന്‍ ക്ലബ്ബുകളില്‍ കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്.
ലോകഫുട്‌ബോളില്‍ നിലവില്‍ മികച്ച താരം ലയണല്‍ മെസിയാണെന്ന് സംബ്രോട്ട പറയുന്നു. അയാള്‍ കളിക്കുന്നത് വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണ് മെസി. ഇപ്പോള്‍ സംബ്രോട്ടക്കൊരു സ്വപ്നമുണ്ട്. ഡിസംബര്‍ പതിനെട്ടിന് ഇന്ത്യയില്‍ തന്നെയുണ്ടാകണം. അതിന്റെ അര്‍ഥം ഐ എസ് എല്‍ ഫൈനലില്‍ ഡല്‍ഹി ഡൈനമോസ് എത്തണമെന്നതാണ്. മത്സരം രാത്രി