പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു

Posted on: October 5, 2016 8:51 am | Last updated: October 5, 2016 at 10:58 am
SHARE

niyamasabha-2016

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞു. ഇനി അവധി കഴിഞ്ഞ് 17ന് ആണ് സഭ സമ്മേളിക്കുക. നിയമസഭ സമ്മേളിച്ച ഉടന്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നിയമസഭ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സ്പീക്കര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിയാന്‍ തീരുമാനിച്ചത്.

മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായിട്ടും മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നം വഷളാക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഫീസ് കുറക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here