ഇന്ധന വിലയില്‍ നേരിയ വര്‍ധന

Posted on: October 4, 2016 11:30 pm | Last updated: October 5, 2016 at 9:48 am

diesel-petrol_2756934fന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 10 പൈസയും എണ്ണക്കമ്പനികള്‍ കൂട്ടി. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയതിനെതുടര്‍ന്നാണ് ഇന്ധനവിലയും കൂട്ടിയത്.

പുതിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

തിരുവനന്തപുരത്ത് പെട്രോളിന് 68 രൂപ 64പൈസയും ഡീസലിന് 57 രൂപ 54 പൈസയുമാണ് നിരക്ക്.

ഈ മാസം 30ന് എണ്ണക്കമ്പനികളുടെ ദൈ്വവാര അവലോകന യോഗത്തില്‍ പെട്രോളിന് 36 പൈസ കൂട്ടുകയും ഡീസലിന് 7 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു