റയല്‍ മാഡ്രിഡില്‍ പ്രശ്‌നങ്ങളോ പ്രതിസന്ധിയോ ഇല്ലെന്ന് പരിശീലകന്‍ സിനദീന്‍ സിദാന്‍

Posted on: October 4, 2016 7:02 pm | Last updated: October 4, 2016 at 7:02 pm
SHARE

zinedine-zidane-zidane-real-madrid_3800099മാഡ്രിഡ് : റയല്‍ മാഡ്രിഡില്‍ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലെന്ന് പരിശീലകന്‍ സിനദീന്‍ സിദാന്‍. റയലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വിമര്‍ശകര്‍ കണ്ടെത്തുന്ന ശകുനങ്ങള്‍ മാത്രമാണെന്നും ക്ലബ്ബില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും സിദാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലുമായി തുടര്‍ച്ചയായി നാലു സമനിലകള്‍ വഴങ്ങിയതോടെയാണ് വിശദീകരണവുമായി സിദാന്‍ തന്നെ രംഗത്തെത്തിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് റയല്‍ തുടരെ നാലു സമനിലകള്‍ വഴങ്ങുന്നത്. 2006ല്‍ സിദാന്‍ ക്ലബ്ബില്‍ കളിച്ചിരുന്നപ്പോള്‍ ആയിരുന്നു ഇതിനു മുന്‍പ്. അന്ന് ക്ലബ്ബിനകത്തും പുറത്തും പ്രശ്‌നങ്ങളായിരുന്നു. പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസ് രാജി വയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here