ഭൗതിക ശാസ്ത്ര നൊബേല്‍ ബ്രിട്ടീഷ് വംശജരായ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

Posted on: October 4, 2016 5:09 pm | Last updated: October 4, 2016 at 5:15 pm

nobel

david-thouless
ഡേവിഡ് തൊലസ്

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് വംശജരായ മൂന്ന് ശാസ്ത്രജ്ഞര്‍ അര്‍ഹരായി. ഡേവിഡ് തൊലസ്, ദുന്‍കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റസ് എന്നീ ഗവേഷകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

duncan-haldane
ഡേവിഡ് തൊലസ്

ദ്രവ്യത്തിന്റെ വിചിത്ര അവസ്ഥകളിലേക്ക് വെളിച്ചം വീശിയ അന്വേഷണങ്ങളാണ് മൂവരെയും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മെറ്റീരിയല്‍ സയന്‍സിലും ഇലക്‌ട്രോണിക്‌സിലും പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ഇവരുടെ അന്വേഷണങ്ങള്‍ സഹായിച്ചതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

michael-kosterlitz
മൈക്കല്‍ കോസ്റ്റര്‍ലിറ്റസ്

6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൊലസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ദുന്‍കന്‍ ഹാല്‍ഡേനും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.