പ്രതിപക്ഷം ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കണം: കോടിയേരി

Posted on: October 4, 2016 5:00 pm | Last updated: October 4, 2016 at 5:00 pm

KODIYERIതിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ് സ്വാശ്രയ സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ 30 സീറ്റുകളാണുള്ളത്. ആ 30 സീറ്റുകളിലെ ഫീസ് കുറച്ചത് കൊണ്ട് സ്വാശ്രയപ്രശ്‌നത്തിന് പരിഹാരമാകുമോ എന്ന് കോടിയേരി ചോദിച്ചു.

സ്വാശ്രയ പ്രശ്‌നത്തോട് യാഥാര്‍ഥ്യബോധ്യത്തോടെ ഇടപെടുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. സ്വാശയ കോളജുകള്‍ യുഡിഎഫിന്റെ സൃഷ്ടിയാണ്. ഇത് സംബന്ധിച്ച ആശങ്കകള്‍ എല്‍ഡിഎഫ് അന്ന് തന്നെ പങ്കുവെച്ചിരുന്നു. അത് ഇപ്പോള്‍ ശരിയെന്ന് തെളിയുകയാണ്. എല്ലാ വര്‍ഷവും ഈ സ്വാശ്രയ പ്രശ്‌നം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും യോജിച്ച് നടപടികള്‍ സ്വീകരിക്കാം. അടുത്ത വര്‍ഹത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച് നിയമ നിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.