നിരാഹാരം: ഹെെബിയേയും ഷാഫിയേയും ആശുപത്രിയിലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടിയാണ് സ്വാശ്രയ ചർച്ചകൾ പൊളിയാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Posted on: October 4, 2016 4:20 pm | Last updated: October 4, 2016 at 4:31 pm

hibi-and-shafiതിരുവനന്തപുരം: സ്വാശയ പ്രശ്‌നത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാരമനുഷ്ടിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏഴ് ദിവസമായി സമരം നടത്തുന്ന ഹൈബി ഇഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് നടപടി. ഇവര്‍ക്ക് പകരം റോജി ജോണ്‍, വി ടി ബല്‍റാം എന്നിവര്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് എംഎല്‍എമാരോട് അനുഭാവം പ്രകടിപ്പിച്ച് നിരാഹാരം അനുഷ്ടിച്ചിരുന്ന ലീഗ് എംഎൽഎമാരായ ആബിദ് ഹുസെെൻ തങ്ങൾക്കും എൻഎ നെല്ലിക്കുന്നിനും പകരം ടി ഉബൈദുള്ള, ടിവി ഇബ്രാഹീം എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടിയാണ് സ്വാശ്രയ ചർച്ചകൾ പൊളിയാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ചർച്ച പരാജയപ്പെടാൻ മുൻകെെ എടുത്തത് അദ്ദേഹമാണ്. മാനേജ്മെൻറുകൾ ഫീസ് കുറ്ക്കാൻ തയ്യാറായിട്ടും മുഖ്യമന്ത്രിയാണ് അതിന് സമ്മതിക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.