ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം

Posted on: October 4, 2016 12:33 pm | Last updated: October 4, 2016 at 1:24 pm

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജയലളിതയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജനപ്രതിനിധിയുടെ ആരോഗ്യസ്ഥിതി അറിയുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അണുബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശ്വസന യന്ത്രണങ്ങളുടെ സഹായത്തോടെയാണെങ്കിലും ജയലളിത മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പനിയം നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുകെയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ അടക്കം ജയലളിതയെ ചികിത്സിക്കാന്‍ എത്തിയിരുന്നു.