ശ്രീനഗര്‍: ഇന്ത്യപാക് അതിര്‍ത്തിയില്‍ പാക്‌സേന വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. നൗഷേര സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിവെയ്പ്പ് നടത്തിയത്. 120എംഎം, 82എംഎം മോര്‍ട്ടല്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്താന്‍ ഷെല്ലാക്രമണം അവസാനിപ്പിച്ചെന്ന് ജമ്മു പോലീസ് അറിയിച്ചു.
ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ ഇന്നലെ പാകിസ്താന്‍ നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.