ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted on: October 3, 2016 9:47 pm | Last updated: October 4, 2016 at 7:09 am
SHARE

Jayaram Jayalalithaചെന്നൈ: അണുബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ശ്വസന യന്ത്രണങ്ങളുടെ സഹായത്തോടെയാണെങ്കിലും ജയലളിത മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നുണ്ടെന്ന് അപ്പോളോ ആശുപത്രിയിലെ മെഡിക്കല്‍ സംഘം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ചികിത്സകള്‍ തുടരുകയാണെന്നും ആശുപത്രി സിഇഒ സുബ്ബയ്യ വിശ്വനാഥന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പനിയം നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുകെയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ അടക്കം ജയലളിതയെ ചികിത്സിക്കാന്‍ എത്തിയിരുന്നു. അണുബാധക്കുള്ള ചികിത്സയാണ് ജയലളിതക്ക് നല്‍കുന്നതെന്ന് ഇന്നലെയാണ് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here