ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തെ പിന്തുണച്ച് റഷ്യ

Posted on: October 3, 2016 9:31 pm | Last updated: October 3, 2016 at 9:31 pm

alexander-m-kadakinന്യൂഡല്‍ഹി: നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് പിന്തുണയുമായി റഷ്യ. സര്‍ജിക്കല്‍ അറ്റാക്കിനെ സ്വാഗതം ചെയ്ത റഷ്യ, എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി. റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ എം കദാകിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയിലെ ഭീകരത തടയുന്നതില്‍ റഷ്യ എല്ലായ്‌പ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ച് ഇന്ത്യ ആകുലപ്പെടേണ്ടതില്ലെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. പാക്ക് അധീന കാശ്മീരില്‍ വെച്ച് സൈനികാഭ്യാസം നടത്തില്ല. നയന്ത്രപരവും രാഷ്ട്രീയപരവുമായ മാര്‍ഗങ്ങളിലൂടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.